14 October 2024, Monday
KSFE Galaxy Chits Banner 2

ജെറ്റ് എയര്‍വെയ്സിന് സുരക്ഷാനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
May 8, 2022 6:33 pm

വീണ്ടും വാണിജ്യ പറക്കലിന് തയാറെടുക്കുന്ന ജെറ്റ് എയര്‍വെയ്സിന് കേന്ദ്ര ആഭ്യന്തര മന്ത്രലയം സുരക്ഷാനുമതി നല്‍കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വെയ്സിന്റെ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

ജലാന്‍-കാര്‍ലോക് കണ്‍സോര്‍ഷ്യമാണ് ജെറ്റ് എയര്‍വേയ്സിന്റെ നിലവിലെ പ്രമോട്ടര്‍മാര്‍. നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലായിരുന്ന ജെറ്റ് എയര്‍വേയ്സ് 2019 ഏപ്രില്‍ 17നാണ് അവസാന പറക്കല്‍ നടത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുള്ള ആദ്യപടിയായാണ് നടപടി. സുരക്ഷാ അനുമതി നല്‍കിയതായി കാണിച്ച് മേയ് ആറിന് ആഭ്യന്തരമന്ത്രാലയം സിവില്‍ ഏവിഷേയന്‍ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

Eng­lish Sum­ma­ry: Secu­ri­ty clear­ance for Jet Airways

You may like this video also

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.