ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്തോ, ഇല്ലേൽ പണികിട്ടും

Web Desk
Posted on November 04, 2019, 7:12 pm

ന്യൂയോര്‍ക്ക്: നമുക്ക് എന്ത് സംശയം വന്നാലും അതിന് പരിഹാരം കാണാൻ നമ്മൾ ആശ്രയിക്കുക ഗൂഗിൾ ക്രോമിനെ ആയിരിക്കും. ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഒരിക്കൽ പോലും സെർച്ചിംഗ് ബ്രൗസറായ ഗൂഗിൾ ക്രോം ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകുകയും ഇല്ല. എന്നാല്‍ ഇതില്‍ സുരക്ഷാ പിഴവുണ്ടെന്നാണ് ഇപ്പോള്‍ ഗൂഗിള്‍ തന്നെ പറയുന്നത്. ഈ സുരക്ഷാ പിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ സിസ്റ്റം ഹൈജാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഗഗൂളിന്റെ മുന്നറിയിപ്പ്.

പ്രധാനമായും രണ്ട് സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രൗസറിന്റെ ഓഡിയോ കംപോണന്റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷാ പാളിച്ച. സിസ്റ്റത്തിന്റെ മെമ്മറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഡേറ്റകൾ സിസ്റ്റം തന്നെ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.

പിഴവുകള്‍ അടച്ച്‌ പതിപ്പ് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യുമെന്നും ഇങ്ങനെ ചെയ്യതാല്‍ സുരക്ഷാ ഭീഷണി ഒഴിയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിങ്ങളുടെ ബ്രൗസര്‍ ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ മുകള്‍ ഭാഗത്തുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് ഹെല്‍പ്, എബൗട്ട് ഗൂഗിള്‍ ക്രോമില്‍ മാനുവലായി അന്വേഷിക്കാവുന്നതാണ്.