Site iconSite icon Janayugom Online

മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ; ഹര്‍ജി ഇന്നു പരിഗണിക്കും

വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തിയതിനെതിരെയുള്ള ഹര്‍ജിയില്‍ ത്രിപുര ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്നു പരിഗണിക്കും.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതാണ് സുരക്ഷ. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ വരില്ലെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്നില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

അംബാനിക്കും കുടുംബത്തിനും നിലനില്‍ക്കുന്ന സുരക്ഷാഭീഷണിയുമായി ബന്ധപ്പെട്ട യഥാര്‍ഥ രേഖകളുമായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരാകണമെന്നു ത്രിപുര ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് കേന്ദ്രനീക്കം. ബിക്‌സ് സാഹ എന്നയാളാണ് ഹര്‍ജിക്കാരന്‍. ഈ വിഷയത്തില്‍ ഹര്‍ജിക്കാരനു കാര്യമില്ലെന്നും മൗലികാവകാശ ലംഘനമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുകേഷ് അംബാനിക്ക് 2013ല്‍ സെഡ് പ്ലസ് സുരക്ഷയും ഭാര്യ നീത അംബാനിക്ക് 2016 ല്‍ സിആര്‍പിഎഫിന്റെ വൈ പ്ലസ് സുരക്ഷയും നല്‍കി. അംബാനിയുടെ മക്കള്‍ക്ക് കേന്ദ്ര സുരക്ഷ നല്‍കിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Eng­lish sum­ma­ry; Secu­ri­ty for Mukesh Ambani and fam­i­ly; The peti­tion will be con­sid­ered today

You may also like this video;

Exit mobile version