സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ചെക്പോരയില്‍ നൗഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.