ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന അഞ്ചു മാവോയിസ്റ്റുകളെ വധിച്ചു

Web Desk
Posted on August 24, 2019, 11:16 am

നാരായണ്‍പുര്‍: ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന അഞ്ചു മാവോയിസ്റ്റുകളെ വധിച്ചു. രണ്ടു ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാരായണ്‍പുര്‍ ജില്ലയിലെ അബുജമാറില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മാവോയിസ്റ്റുകള്‍ ഒളിച്ചു താമസിക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പരിശോധന നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. സ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.