Web Desk

ശ്രിനഗര്‍

July 31, 2021, 4:29 pm

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു

Janayugom Online

ജെയ്‌ഷെ ഭീകരന്‍ അബു സെയ്ഫുള്ളയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ കമാന്‍ഡറെ വധിച്ചത്.2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഇയാള്‍. ലംബു എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. കിഴക്കന്‍ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വലിയ രീതിയിലുള്ള ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്തു. 

ENGLISH SUMMARY:Security forces killed the mas­ter­mind of the Pul­wa­ma attack
You may also like this video