കൊച്ചി കസ്റ്റംസ് ഹൗസില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍; ദുരൂഹത

Web Desk

കൊച്ചി

Posted on September 17, 2020, 11:12 am

കൊച്ചി കസ്റ്റംസ് ഹൗസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍. ഹവില്‍ദാര്‍ രഞ്ജിത്തിനെയാണ് കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ രാവിലെയാണ് കണ്ടെത്തിയത്.

കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലാണ് മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ കാറിന് മേല്‍ തട്ടിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Eng­lish sum­ma­ry: secu­ri­ty  guard found dead in Kochi

You may also like this video: