കുഞ്ഞിനെ കൊന്ന് മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസിൽ പ്രതി പിടിയിൽ

Web Desk
Posted on April 30, 2019, 11:34 am

ഹരിദ്വാര്‍: ആറു വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. കുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായാതെ തുടര്‍ന്ന്  നടത്തിയ തെരച്ചിലിനൊടുവില്‍ സമീപത്തുള്ള വന പ്രദേശത്തുനിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മാനഭംഗ ശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സോനുവിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു. പ്രതി മദ്യലഹരിയിലാണ് കുറ്റം ചെയ്‌തെന്നു പോലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണിയെടുത്ത പാടത്തിനു തൊട്ടടുത്തുവച്ചാണ് സോനു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കള്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍നിന്നുള്ള ദിവസവേതനക്കാരാണ്. ശനിയാഴ്ച രാവിലെയാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. മറ്റൊരാള്‍ക്കു കൂടി കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നു മാതാപിതാക്കള്‍ ആരോപിച്ചു. ഇയാള്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.