Web Desk

June 04, 2020, 2:43 pm

ചൈനയിലെ സ്കൂളില്‍ സുരക്ഷ ജീവനക്കാരന്റെ ആക്രമണത്തില്‍ 37 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Janayugom Online

ബെയ് ജിങ്: കത്തിയുമായി സ്കൂളില്‍ കടന്ന അക്രമി മുപ്പത്തിയേഴ് വിദ്യാര്‍ത്ഥികളെയും രണ്ട് മുതിര്‍ന്നവരെയും കുത്തി പരിക്കേല്‍പ്പിച്ചു. ദക്ഷിണ ചൈനയിലെ ഒരു പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം. സ്കൂളിലെ തന്നെ സുരക്ഷ ജീവനക്കാരനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പരിക്കേറ്റ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വാങ്ഫു സെന്‍ട്രല്‍ പ്രൈമറി സ്കൂളില്‍ രാവിലെ എട്ടരയോടെയാണ് ആക്രമണം നടന്നത്. കുട്ടികള്‍ പതിവുപോലെ സ്കൂളില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അന്‍പതുകാരനായ അക്രമി ഇപ്പോള്‍ ശാന്തനാണെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടന്ന ചൈനയിലെ സ്കൂളുകള്‍ മെയ് മാസത്തിലാണ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

അടുത്തിടെയായി ചൈനയിലെ സ്കൂളുകളില്‍ ആക്രമണം പതിവായിരിക്കുകയാണ്.

eng­lish sum­ma­ry: Secu­ri­ty Guard Stabs 37 Pri­ma­ry School Stu­dents, 2 Adults In China

you also may like this video