ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ പള്ളികളുടെ സുരക്ഷ വർധിപ്പിച്ചതായി പൊലീസ് അറിയിച്ചു. 2019 ഏപ്രിലിൽ വിനോദസഞ്ചാരികൾക്കും ക്രിസ്ത്യൻ സമൂഹത്തിനുമെതിരെയുണ്ടായ ആക്രമണത്തിൽ 270 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 11 പേർ ഇന്ത്യക്കാരായിരുന്നു. 500 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 12,000 സുരക്ഷാ ജീവനക്കാരെ വിന്യസിച്ചതായി പൊലീസ് വക്താവ് അജിത്ത് റൊഹാന അറിയിച്ചു. സൈനിക, വ്യോമ, നാവിക സേനകളിൽ നിന്നുള്ള 2542 ട്രൂപ്പുകളെയും 9350 പൊലീസ് ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരിക്കുന്നത്.
പടിഞ്ഞാറൻ തീര നഗരമായ നെഗോംബൊയിലെ 111 പള്ളികളും മറ്റ് തീരനഗരങ്ങളായ ചിലൗയിലെ 107 പള്ളികൾക്കും ബാട്ടികാലൊവയിലെ 98 പള്ളികൾക്കും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
english summary;Security has been beefed up in Sri Lankan churches ahead of Easter
you may also like this video;