ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

Web Desk
Posted on May 15, 2019, 9:17 pm

ശബരിമല: ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേരുന്നത്. ഭക്തര്‍ക്കായി വന്‍ സുരക്ഷ പൊലീസ് ശക്തമാക്കി. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടന്നു. തുടര്‍ന്ന്, ഗണപതി ഹോമവും പതിവ് പൂജകളും നടന്നു. മെയ് 19 ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇടവമാസ പൂജകള്‍ക്ക് സമാപനമാകും. അതുവരെ എല്ലാ ദിവസവും നെയ്യഭിഷേകം, കളകാഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ തുടങ്ങിയവ ഉണ്ടാകും.

You May Also Like This: