വോട്ടെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ഡിജിപി

Web Desk
Posted on April 22, 2019, 8:24 am

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താന്‍ സംസ്ഥാനം പൂര്‍ണ സജ്ജം. 20 ലോക്‌സഭാ മണ്ഡലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 58,138 ഉദ്യോ?ഗസ്ഥര്‍ കേരള പൊലീസില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്ന് 2000, കര്‍ണാടകയില്‍ നിന്ന് 1000 വും പൊലീസ് ഉദ്യോ?ഗസ്ഥരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ നിയോ?ഗിച്ചിട്ടുള്ളത്.

ഇവര്‍ക്ക് പുറമേ  55 കമ്ബനി ജവാന്‍മാരെ സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയവയില്‍ നിന്നും പ്രത്യേകമായി നിയമിച്ചു. അരലക്ഷത്തിലേറെ വരുന്ന കേരളത്തിലെ പൊലീസുകാരില്‍ 3500 പേര്‍ വനിതകളും 240 ഡിവൈഎസ്പി, 677 ഇന്‍സ്‌പെക്ടര്‍മാരും 3273 എസ്‌ഐഎഎസ്‌ഐമാരും ഉണ്ട്.
തിരഞ്ഞെടുപ്പു ജോലികള്‍ക്കു പൊലീസുകാരെ സഹായിക്കാന്‍ കേരള പൊലീസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് 11,781 പേര്‍ക്ക് സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍മാരുടെ ചുമതല നല്‍കി. വിമുക്ത ഭടന്‍മാര്‍, റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍, എന്‍സിസി, നാഷനല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്റ് പൊലീസ് എന്നിവയില്‍ നിന്നുള്ളവരെയാണ് ഇതിലേക്ക് തെരഞ്ഞെടുത്തത്.തെരഞ്ഞെടുപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പട്രോളിങ് സംഘങ്ങള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിലും കേന്ദ്ര സായുധ സേനയെയും പൊലീസിന് പുറമേ നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പിനുള്ള പോളിങ് സാമ?ഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ഡിജിപി വ്യക്തമാക്കി.