അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

Web Desk
Posted on August 07, 2020, 10:44 am

കൊല്ലത്ത് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. ചടയമംഗലത്താണ് സംഭവം നടന്നത്. കുരിയോട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനാണ് മരിച്ചത്.

രവീന്ദ്രനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിത വേഗത്തിലെത്തിയ എര്‍ട്ടിക കാര്‍ റോഡ് സെെഡിലൂടെ നടന്നു വന്ന രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Eng­lish sum­ma­ry: secu­ri­ty staff died in acci­dent

You may also like this video: