കടയില്‍ സാധനം വാങ്ങാൻ എത്തിയപ്പോള്‍ മാസ്ക് ധരിക്കാതെ എത്തിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ചു കൊന്നു. സെക്യൂരിറ്റി ജീവനക്കാരനായ കാല്വിന് മുനേര്ലിൻ(42) ആണ് കൊല്ലപ്പെട്ടത്. കോവിഡ് 19 രൂക്ഷമായ അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.
ഭര്‍ത്താവും ഭാര്യയും മകനും അടങ്ങുന്ന കുടുംബമാണ് മാസ്ക് ധരിക്കാതെ സാധനങ്ങള്‍ വാങ്ങാനെത്തിയത്. സര്‍ക്കാര്‍ നിര്‍ദേശമായ മാക്സ് ധരിക്കണമെന്ന് കാല്വിൻ ഇവരോട് ആവശ്യപ്പെട്ടതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന തോക്ക് എടുത്ത് സെക്യൂരിറ്റി ജീവനക്കാരന്റെ തലയിലും പുറത്തും ഇവര്‍ വെടിവെയ്ക്കുകയുമായിരുന്നു.
45കാരിയായ ഷാര്‍മല്‍ ടീഗ് ആണ് വെടിയുതിര്‍ത്തത്. എന്നാല്‍ 23കാരനായ മകനാണ് ട്രിഗര്‍ വലിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഭര്‍ത്താവുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.