Web Desk

അഹമ്മദാബാദ്

January 19, 2020, 8:42 am

ഹാർദിക് പട്ടേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Janayugom Online

രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഹാർദിക് പട്ടേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 24 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ രാത്രി ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വിരാംഗാമില്‍ വച്ചാണ് കോൺഗ്രസ് നേതാവായ ഹാർദിക് പട്ടേലിനെ അറസ്റ്റ് ചെയ്തത്.

2015 ഓഗസ്റ്റ് 25 ന് സംഘടിപ്പിച്ച പട്ടേൽ സംവരണ പ്രക്ഷോഭത്തിന് ഹാർദിക് പട്ടേലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. കേസിൽ രണ്ട് വർഷം തടവ് ശിക്ഷ അനുഭവിച്ച പട്ടേൽ 2016ൽ ജാമ്യത്തിലിറങ്ങി. 2018ൽ അദ്ദേഹത്തിനെതിരെ വീണ്ടും കേസെടുത്തിരുന്നു. ഈ കേസിൽ പട്ടേലിന്റെ ഹർജി തള്ളിയ കോടതി ശനിയാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വിസ്നഗർ ബിജെപി എംഎൽഎ റുഷികേഷ് പട്ടേലിന്റെ ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ടാണ് ഹാർദിക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.