Web Desk

ബീഹാര്‍

February 08, 2020, 1:22 pm

കേന്ദ്ര സർക്കാർ രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെ സൗജന്യമായി വിതരണം ചെയ്യുന്നു

Janayugom Online

കേന്ദ്ര സർക്കാർ രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെ സൗജന്യമായി വിതരണം ചെയ്യുകയാണെന്ന് സിപിഐ യുവനേതാവും ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ. ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഒരു പൊലിസ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തിട്ടില്ലെങ്കിലും രാജ്യദ്രോഹക്കുറ്റം പലര്‍ക്കും സൗജന്യമായി വിതരണം ചെയ്യുകയാണ്. സാമൂഹ്യപ്രവര്‍ത്തകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ കേന്ദ്ര സർക്കാർ രാജ്യദ്രോഹ കുറ്റം ചുമത്തുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെയാണ് പ്രസ്താവന.

കര്‍ണാടകയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കെതിരേ നാടകം അവതരിപ്പിച്ചതിന് കേസെടുത്തു. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരായ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരേയും കേസെടുത്തെന്ന് അദ്ദേഹം പറഞ്ഞു.ഗോഡ്‌സെയുടെ അനുയായികളാണെന്നും കനയ്യ പറഞ്ഞു. ‘ഈ ഗോഡ്‌സേവാദികളും കലാപകാരികളും യുവാക്കളുടെ കൈകളില്‍ തോക്കുകള്‍ കൊടുക്കുകയാണ്. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ മകനുവേണ്ടി ബിസിസിഐ സെക്രട്ടറിയുടെ പോസ്റ്റ് നേടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘അധികാരത്തിലിരിക്കുന്നവര്‍ അവരുടെ കുട്ടികളെ ഓക്‌സ്ഫഡ്, കാബ്രിജ്, വിദേശത്തുള്ള മറ്റ് ഉന്നത സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്നു. അതേസമയം രാജ്യത്തെ സാധാരണ ചെറുപ്പക്കാരും യുവതികളും മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷമെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷം പരത്തിയും തെറ്റിധരിപ്പിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. നിലവിലെ നിയമത്തിന് കീഴില്‍ എല്ലാവര്‍ക്കും പൗരത്വം ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്. ഹിന്ദു മുസ്ലിം എതിര്‍പ്പ് സൃഷ്ടിച്ചാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നും കനയ്യ പറഞ്ഞു.

Eng­lish sum­ma­ry: Sedi­tion charges dis­trib­utes like prasad: kan­haiya kumar

YOU MAY ALSO LIKE THIS VIDEO