സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലടക്കം എയ്ഞജല്‍ നിക്ഷേപം നടത്തുന്നവരുടെ കൂട്ടായ്മയായ സീഡിംഗ് കേരള സമ്മേളനത്തിന്റെ അഞ്ചാം ലക്കം ഫെബ്രുവരി 7,8 തിയതികളില്‍ കൊച്ചിയില്‍ നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് സീഡിംഗ് കേരള ഉച്ചകോടി സംഘടിപ്പിക്കുന്നത്.
കേരളത്തിലെ 150 തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപ ശേഷിയുള്ളവരും(എച്എന്‍ഐ) സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും 50 ഓളം മറ്റ് നിക്ഷേപകരും വിദഗ്ധരും മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രാരംഭമായി ലഭ്യമാക്കുന്ന എയ്ഞ്ചല്‍ നിക്ഷേപങ്ങള്‍ക്കാണ് സീഡിംഗ് കേരള പ്രാധാന്യം നല്‍കുന്നത്.
മികച്ച ആശയങ്ങളും മാതൃകകളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയിലേക്കിറങ്ങുന്നതിനു വേണ്ടി ശൈശവദശയില്‍ ലഭിക്കുന്ന നിക്ഷേപങ്ങളെയാണ് എയ്ഞ്ചല്‍ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. നിക്ഷേപകരും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍, സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെ അവതരണം, വിവിധ വാണിജ്യ മാതൃകകളുടെ വിശകലനം തുടങ്ങിയവ സീഡിംഗ് കേരളയുടെ ഭാഗമായുണ്ട്.
ദേശീയ തലത്തില്‍ നടത്തിയ സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി പ്രത്യേക സജ്ജമാക്കിയ ‘ഇന്‍വസ്റ്റര്‍ കഫെ‘യില്‍ സംവദിക്കാനവസരമൊരുക്കും.
എയ്ഞ്ജല്‍ ഇന്‍വസ്റ്റിംഗ് മാസ്റ്റര്‍ ക്ലാസ്, ലീഡ് എയ്ഞ്ജല്‍ മാസ്റ്റര്‍ ക്ലാസ്, സ്റ്റാര്‍ട്ടപ്പ് പിച്ചുകള്‍, ഐപിഒ റൗണ്ട് ടേബിള്‍, യൂണികോണ്‍ കമ്പനികളിലെ ആദ്യ നിക്ഷേപകരുമായുള്ള ചര്‍ച്ച, റിമാര്‍ക്കബിള്‍ ബിസിനസ് കേസ് സ്റ്റഡീസ് ഫ്രം കേരള എന്നീ പരിപാടികളാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ പ്രധാനമായും നടക്കുന്നത്.
നിക്ഷേപ ശേഷിയുള്ള(എച്എന്‍ഐ) 100 വ്യക്തികള്‍, പത്ത് നിക്ഷേപക ഫണ്ടുകള്‍, 14 എയ്ഞ്ചല്‍ ശൃംഖലകള്‍, 30 സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, 30 കോര്‍പറേറ്റുകള്‍ എന്നിവരാണ് സീഡിംഗ് കേരളയില്‍ പങ്കെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍് https://seedingkerala.com/ എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, 100 എക്സ് വിസിയുടെ സ്ഥാപകന്‍ സഞ്ജയ് മേത്ത, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കിന്റെ സഹസ്ഥാപക പദ്മജ രുപെല്‍, മല്‍പാനി വെഞ്ച്വേഴ്സിന്‍റെ ഡോ. അനിരുദ്ധ് മല്‍പാനി, വനിത സംരംഭകര്‍ക്ക് പ്രാധാന്യം നല്‍കുന്ന ലോകത്തെ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റലായ തേജ വെഞ്ച്വറിന്റെ സഹസ്ഥാപകര്‍ വെരജീനിയ ടാന്‍ തുടങ്ങിയ പ്രമുഖര്‍ സീഡിംഗ് കേരള ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
English summary: Seeding Kerala starts at February
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.