Web Desk

December 29, 2019, 11:31 am

പിൻസീറ്റ് യാത്രക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയത് ഫലം കാണുന്നു; ഒരു മാസം രക്ഷിക്കാൻ സാധിച്ചത് 41 ജീവനുകള്‍

Janayugom Online

തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി നവംബർ 1 മുതൽ നടപ്പിലാക്കിയ ഇരു ചക്ര വാഹങ്ങളിലെ പിൻസീറ്റ് യാത്രക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയത് ഫലം കാണുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളമാണ് ബൈക്കപകടങ്ങളിലെ മരണ നിരക്ക് കുറഞ്ഞെതെന്ന് കണക്കുകൾ പറയുന്നു.

സംസ്ഥാനത്ത് ഈ വർഷം നവംബർ വരെ 4044 പേരാണ് വാഹനാപകടങ്ങളിൽ മരിച്ചത്. ഹെൽമെറ്റ് പരിശോധന കർശനമാക്കിയ നവംബറിലെ കണക്ക് പ്രകാരം 311 പേരാണ് ആ മാസം വാഹനാപകടങ്ങളിൽ മരിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ 352 പേർക്കാണ് അപകടങ്ങളിൽ ജീവൻ നഷ്ടപെട്ടത്. പിന്‍സീറ്റില്‍ ഹൈല്‍മറ്റ് നിര്‍ഡബന്ധമാക്കിയതോടെ ഒരു മാസം 41 ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

പുതുവര്‍ഷത്തില്‍ ഹൈല്‍മറ്റ് പരിശോധനയും ബോധവല്‍ക്കരണവും ശക്തമാക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ തീരുമാനം. ഡിജിറ്റല്‍ സാധ്യത കൂടുതലായി പ്രയോജനപ്പെടുത്തും. റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി ജനുവരി ആദ്യം വിപുലമായി പരിപാടികളും സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്.

‘you may also like this video’