മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയത് രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതു പോലെ തോന്നുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. കളിക്കളത്തില്‍ ഒരു ടീം എന്ന നിലയിലല്ല 11 വ്യക്തികളെന്ന തരത്തിലാണ് രാജസ്ഥാനെ കാണപ്പെടുന്നതെന്ന മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയുടെ അഭിപ്രായത്തോട് യോജിച്ചാണ് സെവാഗ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്ബസിന്റെ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. എന്നാല്‍ രാജസ്ഥാന് മാനേജ്മെന്റ് ഇതിനെകുറിച്ച് പ്രതികരിച്ചിട്ടില്ല.
രാജസ്ഥാന് റോയല്‍സിലെ മറ്റു കളിക്കാര്‍ക്ക് സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. രാജസ്ഥാന് ടീമിലെ വിദേശ താരങ്ങള്‍ പോലും സഹതാരങ്ങളുമായി അധികം സംസാരിക്കുന്നത് കാണാറില്ല. അവര്‍ ഒരു ടീമെന്ന പോലെയല്ല കാണപ്പെടുന്നത് സെവാഗ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രാജസ്ഥാന് റോയല്‍സ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് 18.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടിയ സഞ്ജുവാണ് വിജയത്തിലേക്കുള്ള വഴി തെളിയിച്ചത്.
English summary: sehawag on Sanju samson’s captaincy
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.