ജമ്മു കശ്മീരില്‍ ഭീകരര്‍ കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കളും ആയുധങ്ങളും പിടികൂടി

Web Desk

ശ്രീനഗർ

Posted on September 20, 2020, 11:40 am

ജമ്മു കശ്മീരില്‍ രാജ്യന്തര അതിര്‍ത്തി വഴി ഭീകരര്‍ കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കളും ആയുധങ്ങളും പിടികൂടി. തോക്കുകളും 60 ഓളം പായ്ക്കറ്റുകളിലായി കൊണ്ടുവന്ന ലഹരി ഉത്പന്നങ്ങളുമാണ്  പിടിച്ചെടുത്തത്.. ബിഎസ്എഫ് സംഘമാണ് പിടികൂടിയത്.രാജ്യാന്തര അതിർത്തിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബി‌എസ്‌എഫ് സൈനികർ രാത്രിയിൽ അർനിയ സെക്ടറിലെ ബുദ്വാർ – ബുള്ളെചാക്കിൽ വെടിവയ്പ് നടത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുകളും ആയുധങ്ങളും കണ്ടെടുത്തത്.

updat­ing.….….….….….….….….….…