അടിച്ചും ഭക്ഷണം നൽകാതെയുമുള്ള മന്ത്രവാദ ചികിത്സ: മലപ്പുറത്ത് വ്യാജസിദ്ധൻ പിടിയിൽ

Web Desk
Posted on November 16, 2019, 5:25 pm

മലപ്പുറം: വളരെ ക്രൂരമായി മന്ത്രവാദ ചികിത്സനടത്തിയ വ്യാജസിദ്ധൻ പെരിന്തൽമണ്ണയിൽ പിടിയിൽ. പൊന്നാനി വട്ടംകുളം കാലടിത്തറ മുല്ലൂസൻ വീട്ടിൽ അബ്ദുൾകരീമിനെയാണ് എ എസ് പി രീഷ്മ രമേശൻ പെരിന്തൽമണ്ണയിൽ അറസ്റ്റുചെയ്തത്. തുവ്വൂർ സ്വദേശിയുടെ ഭാര്യയെ അവരുടെ വീട്ടിലെ മുറിയിൽ അടച്ചിട്ട് ചികിത്സ നടത്തുകയും അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

വടികൊണ്ടടിച്ചും ഭക്ഷണം നൽകാതെയുമായിരുന്നു ഇയാളുടെ ചികിത്സ. ബാധ ഒഴിപ്പിക്കുന്ന സമയത്ത് അടുത്തുള്ളയാളിലേക്ക് കയറുമെന്നും അതിനാൽ സിദ്ധനല്ലാതെ മറ്റാരും അടുത്തുണ്ടാവരുതെന്നുമാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ഇതേതുടർന്ന് തുവ്വൂർ സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി നൽകി. പരാതിക്കാരന്റെ അന്വേഷണത്തിലാണ് പ്രതിയെ അഗളിയിൽനിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടുന്നത്