അഖില(ഹാദിയ)വന്നത് പഠിക്കാന്‍, വാര്‍ത്താസമ്മേളനം പറ്റില്ലെന്ന്‌കോളജ് അധികൃതര്‍

Web Desk
Posted on December 05, 2017, 8:40 pm

സേലത്തെ കോളേജില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ ഒരുങ്ങിയ അഖിലയെന്ന ഹാദിയയെ കോളേജ് അധികൃതര്‍ അനുവദിച്ചില്ല.പകരം അഖില വന്നത് പഠിക്കാനാണ് എന്ന പ്രതികരണമാണ് അധികൃതര്‍ നല്‍കിയത് .വാര്‍ത്താ സമ്മേളനം നടത്തുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ് എന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
സ്വാതന്ത്ര്യം വേണമെന്നും പഠനം തുടരണമെന്നും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹാദിയയ്ക്ക് പഠനം തുടരാന്‍ കോടതി അവസരം ഒരുക്കിയത്.ഹാദിയയുടെ ചുമതല കോളേജ് ഡീനിനെ ഏല്‍പ്പിച്ചിരിക്കുകയുമാണ് .
രാവിലെ 11 മണിയ്ക്കായിരുന്നു അഖില വാര്‍ത്താ സമ്മേളനം നടത്താന്‍ ഒരുങ്ങിയത്.എന്നാല്‍ അധികൃതര്‍ ഇത് ഒഴിവാക്കുകയായിരുന്നു.അഖില സന്തോഷവതിയായാണ് പെരുമാറിയത് .പഠിക്കാനാണ് വന്നത്.വാര്‍ത്താ സമ്മേളനത്തിനല്ല,ഉപേക്ഷിച്ചത് അഖിലയോട് പറഞ്ഞിട്ടാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.