15 April 2024, Monday

മാംസ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത; നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ മീറ്റുമായി ധാരണാപത്രം ഒപ്പുവെച്ചു

Janayugom Webdesk
July 21, 2022 2:51 pm

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ മീറ്റ്, കേരളത്തിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ, കേരള പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ചു. മാംസ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാന്‍ ആവശ്യമായ സാങ്കേതിക സഹായം നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ മീറ്റ് ഉറപ്പുവരുത്തും.

സഞ്ചരിക്കുന്ന അറവുശാല, മാംസ ഉല്‍പ്പന്നങ്ങളുടെ മൊബൈല്‍ വില്പനശാല, ഓര്‍ഗാനിക് മാംസ ഉത്പാദനം, തുടങ്ങിയ മേഖലകളില്‍ പുതിയ സംരംഭകരെ രംഗത്ത് കൊണ്ടുവരുവാന്‍ സാധിക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ മീറ്റ് ഡയറക്ടര്‍ എസ് ബി ബാര്‍ബിധെ, പ്രിന്‍സിപല്‍ സയന്റിസ്റ്റ് ഡോ. എം മുത്തുകുമാര്‍, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്, വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍ ഐഎഎസ്, ഡോ. എ എസ് ബിജുലാല്‍, ഡോ. പി സെല്‍വകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Eng­lish sum­ma­ry; self-suf­fi­cien­cy in meat pro­duc­tion; Signed MoU with Nation­al Research Cen­ter on Meat

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.