September 28, 2022 Wednesday

‘ദേവഹരിതം’ പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

Janayugom Webdesk
തിരുവനന്തപുരം
May 15, 2020 9:00 pm

തിരുവിതാംകൂർ ദേവസ്വം ബോർഡ് വക തരിശുഭൂമിയിൽ സംസ്ഥാന സർക്കാരിന്റെ ആഹ്വാനപ്രകാരം അതാതുപ്രദേശങ്ങളിൽ അനുയോജ്യമായ രീതിയിലുള്ള കൃഷി ചെയ്യുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തിൽപരം ഏക്കർ ഭൂമിയിലാണ് ദേവഹരിതം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

തെങ്ങ്, നെല്ല്, വാ‍ഴ, പ‍ഴവർഗ്ഗങ്ങൾ, മരച്ചീനി ഉൾപ്പെടെയുള്ള കി‍ഴങ്ങുവർഗ്ഗങ്ങൾ, തീറ്റപ്പുൽ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ, പൂച്ചെടികൾ എന്നിങ്ങനെയുള്ള കൃഷികളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. അതാത് സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷേത്രോപദേശക സമിതികൾ, സന്നദ്ധ സംഘടനകൾ, കൃഷി വകുപ്പ്, ഹരിതകേരളമിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റിട്ടേർഡ് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ബി ഉണ്ണികൃഷ്ണനാണ് പദ്ധതിയുടെ ഏകോപന ചുമതല.

കാലവർഷത്തിന് മുൻപായി എല്ലാ സ്ഥലങ്ങളിലും കൃഷി ആരംഭിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു വാർത്താകുറിപ്പിൽ അറിയിച്ചു. ദേവഹരിതം പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് ഉദ്യോഗസ്ഥൻമാരുടെ യോഗത്തിൽ ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു അധ്യക്ഷത വഹിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.