ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 81. 67 കോടി രൂപ മൂല്യമുള്ള 139 തെരഞ്ഞെടുപ്പ് ബോണ്ടുകൾ എസ്ബിഐ വിറ്റഴിച്ചതായി വിവരാവകാശ രേഖകൾ. മുൻ ഉപസേനാപതി ലോകേഷ് ഭദ്ര നൽകിയ വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച രേഖയിലാണ് ഇലക്ടറൽ ബോണ്ട് കൈമാറ്റം വ്യക്തമാകുന്നത്. ജനുവരി 13 നും 22 നും ഇടയിൽ നടന്ന ഇടപാടുകളിലാണ് 139 തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ കൈമാറ്റം നടന്നിരിക്കുന്നത്. എസ്ബിഐ കൊൽക്കത്ത ശാഖയിലൂടെയാണ് 43 എണ്ണം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. 89 എണ്ണം ന്യൂഡൽഹി ശാഖയിൽ നിന്നാണ് പണമാക്കി മാറ്റിയിരിക്കുന്നത്, വിവരാവകാശ രേഖകൾ പറയുന്നു. 87 ബോണ്ടുകൾ ഒരു കോടിരൂപയ്ക്കും 34 ബോണ്ടുകൾ പത്തുലക്ഷം രൂപയ്ക്കുമാണ് വിറ്റിരിക്കുന്നത്. വിറ്റ ബോണ്ടുകൾ എല്ലാം തന്നെ തിരിച്ചെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾ സംഭാവനകൾ സ്വീകരിക്കുന്ന സംവിധാനത്തിനെതിരെ സാമൂഹ്യ സംഘടനകൾ ശക്തമായ വിമർശനമുർത്തിയിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്ന സ്ഥാപനങ്ങൾ എപ്പോഴും പുകമറയ്ക്കുള്ളിലാണ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ ഈ സംവിധാനത്തിന് സുതാര്യതയില്ലെന്ന വിമർശനമാണ് സാമൂഹ്യ സംഘടനകൾ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് ബോണ്ട് കൈമാറ്റ സംവിധാനത്തെ ഭരണത്തിലിരിക്കുന്ന പാർട്ടികൾ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളും ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ നിബന്ധന പ്രകാരം ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലാണ് വിൽക്കപ്പെടുന്നത്. എന്നാൽ ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ കൈമാറ്റം നടന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. 2017–18 കാലഘട്ടത്തിൽ ഇലക്ട്രൽ ബോണ്ടുകളിലൂടെ 95 ശതമാനം സംഭാവനകളും സ്വീകരിച്ചിരുന്നത് ബിജെപി ആയിരുന്നു. അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടന ഇലക്ട്രൽ ബോണ്ട് പദ്ധതിക്കെതിരെ സുപ്രിം കോടതിയിൽ ഹർജിയും ഫയൽ ചെയ്തിരുന്നു.
ENGLISH SUMMARY: Sell 81.67 crores election bond
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.