October 1, 2022 Saturday

Related news

October 1, 2022
September 30, 2022
September 27, 2022
September 22, 2022
September 21, 2022
September 20, 2022
September 14, 2022
September 14, 2022
September 13, 2022
September 12, 2022

തൃശ്ശൂരിൽ വൈദീക വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Janayugom Webdesk
തൃശ്ശൂർ
May 18, 2020 4:32 pm

പുല്ലഴിയിൽ വൈദീക വിദ്യാർത്ഥി മുങ്ങിമരിച്ചു. പാവറട്ടി കാക്കശ്ശേരി ഒലക്കേങ്കിൽ നിക്കോളാസിന്റെ മകൻ റിയോ നിക്കോളാസ് ഒലക്കേങ്കിലാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. തൃശ്ശൂരിലെ സെമിനാരിയിൽ വൈദീക പഠനം നടത്തുന്ന സംഘം സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പുല്ലഴിയിലെ ഓർഫനേജിലെത്തിയത്. മറ്റുള്ളവർക്കൊപ്പം കുളിക്കാൻ പോയ റിയോ കുളത്തിൽ മുങ്ങി താഴുകയായിരുന്നു. ഒപ്പമുള്ള കൂട്ടുകാർ
രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ടൗൺ വെസ്റ്റ് സ്റ്റേഷനിൽ വിവരമറിയിക്കുകയും തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർമാരായ ബലറാം ബാബു, സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നി രക്ഷ സേനയെത്തി തിരച്ചിൽ നടത്തി. സ്കൂബ ടീം അംഗങ്ങളായ ഗിരീഷ്, ശോഭൻദാസ് എന്നിവർ കുളത്തിന്റെ അടിയിൽ നിന്ന് റിയോയ മുങ്ങിയെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി വെസ്റ്റ് പൊലീസ് എസ്. ഐ. കെ. ബി ബൈജു പറഞ്ഞു.

Eng­lish sum­ma­ry; sem­i­nary stu­dent drowns to death in thrissur

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.