ന്യൂഡൽഹി: രാജ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ആവേശം പകരുന്ന മുദ്രാവാക്യമായി മാറുകയാണ് ആസാദി വിളികൾ. സമരങ്ങൾ എവിടെയെല്ലാം നടക്കുന്നുവോ അവിടെയെല്ലാം ആസാദി വിളികൾ പല രീതിയിൽ മുഴങ്ങുന്നുണ്ട്. ജെഎൻയു ക്യാമ്പസ്സിലുണ്ടായ അക്രമങ്ങൾക്കെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധത്തിന് കരുത്ത് പകരാൻ ആസാദി മുദ്രാവാക്യം പലയിടത്തും മുഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ആസാദി വിളിക്കൊപ്പം നൃത്തം ചെയ്യാം എന്നുകൂടി തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെ നടന്ന നരനായിട്ടിന് എതിരെ പ്രതിഷേധിച്ച് മുംബൈയിൽ നടത്തിയ സമരത്തിലാണ് ആസാദി വിളികൾക്ക് ഒപ്പം സമരത്തെ ആവേശം കൊള്ളിച്ച് വയോധികനായ ഒരാളുടെ നൃത്ത. പ്രായത്തെ പോലും മറികടന്ന് ആവേശത്തോടെ അദ്ദേഹം നൃത്തം ചെയ്യുകയും ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും. മുദ്ര വാക്യം വിളിക്കുന്നവരെ ആംഗ്യഭാഷയിൽ ആവേശത്തോടെ വീണ്ടും മുദ്രാവാക്യം വിളിക്കാൻ പ്രരിപ്പിക്കുകയാണ് അദ്ദേഹം. പ്രായം തളര്‍ത്താത്ത പോരാളിയെന്നാണ് ഈ മനുഷ്യനെ സാമൂഹ്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. നിരവധി പേരാണ് ട്വിറ്ററിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
Bombay yesterday pic.twitter.com/k24vlhhirM
— Ronny Sen (@ronnysen) January 7, 2020
English summary: Senior citizen dancing along with azadi slogan at mumbai
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.