Web Desk

പൂനെ

July 14, 2021, 5:24 pm

വനിതാ ഡോക്ടറുടെ കിടപ്പുമുറിയിലും ശുചിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍

Janayugom Online

ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും ശുചിമുറിയിലും രഹസ്യക്യാമറ ഘടിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സീനിയര്‍ ഡോക്ടര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളജിലെ നാഡീരോഗ വിദഗ്ധനും ലെക്ചറുമായ നാല്‍പ്പത്തിരണ്ടുകാരനാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയാണ് കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം ട്രെയിനി ഡോക്ടറായ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഇലക്‌ട്രീഷ്യനെ വിളിച്ച്‌ നടത്തിയ വിശദമായ പരിശോധനയിലാണ് കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറകള്‍ കണ്ടെത്തിയത്.

ബള്‍ബിനുള്ളിലായിരുന്നു രഹസ്യ ക്യാമറ ഒളിപ്പിച്ചത്. ഇതോടെയാണ് ട്രെയ്‌നി ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജിലെ നാഡീരോഗ വിദഗ്ധന്‍ പിടിയിലായത്. സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് മുതിര്‍ന്ന് ഡോക്ടര്‍റാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായത്. സ്വന്തമായി ക്ലിനിക്കു നടത്തുന്ന പ്രതി നിരവധി ആശുപത്രികളിലെ കണ്‍സള്‍ട്ടന്റ് കൂടിയാണ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry : Senior doc­tor arrest­ed for fix­ing spycamera

You may also like this video :