Web Desk

മുംബൈ

March 23, 2020, 11:37 am

കോവിഡ്; ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

Janayugom Online

രാജ്യത്ത് കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതും വിവിധ സംസ്​ഥാനങ്ങള്‍ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു.

വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മുംബൈ ഓഹരി 2,718.15 പോയിന്റ് താഴ്ന്നു. നിഫ്​റ്റി 803 പാേയിന്റ് താഴ്ന്ന് 8000ത്തില്‍ താഴെയായി.

ബാങ്കിങ്​, ഓ​​ട്ടോമൊബൈല്‍, മെറ്റല്‍ എന്നിവയുടെ ഓഹരികളാണ്​ കൂപ്പുകുത്തിയത്​. ആഗോള വിപണിയിലും നഷ്​ടത്തോടെയാണ്​ വ്യാപാരം. ബിഎസ്ഇയിലെ 860 ഓഹരികൾ നഷ്ടത്തിലും 90 ഓഹരികൾ നേട്ടത്തിലുമാണ്.

you may also like this video;