സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ

Web Desk
Posted on November 04, 2019, 12:09 pm

മുംബൈ: ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത് തന്നെ റെക്കോർഡ് നേട്ടത്തോടെ. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 250 പോയിന്റ് നേട്ടത്തോടെ 40,434.83 എക്കാലത്തെയും മികച്ച ഉയരത്തിലെത്തി.

ദേശീയ സൂചികയായ നിഫ്റ്റിയിലും ഉണർവ് പ്രകടമാണ്. 81.70 പോയിന്റ് ഉയർന്ന് 11,972.30ത്തിലെത്തി. 52 ആഴ്ചയ്ക്ക് മുമ്പുണ്ടായ 12,103.05ലെത്താൻ നേരിയ വ്യത്യാസമേയുള്ളൂ.

ആഗോള വിപണിയിലും ഉണർവ് പ്രകടമാണ്. അമേരിക്കയുടെയും ചൈനയുടെയും വിപണിയിൽ ആദ്യഘട്ടത്തിൽ മാന്ദ്യം ഉണ്ടായെങ്കിലും പിന്നീട് നേട്ടമുണ്ടാക്കി.