June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെൻസെക്സ് 1000 പോയിന്റ് ഇടിഞ്ഞു

By Janayugom Webdesk
February 1, 2020

ബജറ്റിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. പ്രതീക്ഷകൾക്കൊത്ത് ബജറ്റിൽ സാമ്പത്തിക ഉത്തേജന പദ്ധതികൾ ഇടം നേടാതിരുന്നതാണ് ഓഹരിവിപണിക്ക് തിരിച്ചടിയായി മാറിയത്.

സെന്‍സെക്സ് 1000 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 366 പോയിന്റും ഇടിവ് രേഖപ്പെടുത്തി. നടപ്പുവര്‍ഷത്തെ ബജറ്റ് കമ്മി 3.3 ശതമാനത്തില്‍ നിന്ന് 3.8 ശതമാനമായി ഉയരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതാണ് ഓഹരി വിപണി നഷ്ടത്തിലേക്ക് വീഴാന്‍ പ്രധാന കാരണം. കൂടാതെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള നികുതിയിളവ് സര്‍ക്കാറിന്റെ വരുമാനത്തില്‍ വലിയ ഇടിവ് ഉണ്ടാക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ രാജ്യത്ത് മാന്ദ്യം ശക്തി പ്രാപിക്കുമെന്ന ആശങ്കയാണ് വിപണി കേന്ദ്രങ്ങളിലുണ്ടായിട്ടുള്ളത്.

Eng­lish sum­ma­ry: Sen­sex point decreases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.