റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധിക്കപ്പെട്ട കേസിൽ അഞ്ചു പ്രതികൾക്ക് വധശിക്ഷ. മൂന്നു പേർക്ക് 24 വർഷത്തെ തടവും ലഭിച്ചു. സൗദി കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചുപേർക്കാണ് വധശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രസ്താവനയിൽ പറഞ്ഞു. 2018 ഒക്ടോബർ രണ്ടിനാണ് സൗദി സർക്കാരിന്റെ കടുത്ത വിമർശകനായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടത്. മൃതദേഹം എന്തു ചെയ്തെന്നു വ്യക്തമല്ല. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടത്.
സൗദിയില്‍ മുന്‍ ഭരണകൂടത്തിന്റെ ഉപദേശകനായിരുന്നു ഖഷോഗി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിനുപിന്നാലെ അദ്ദേഹം ഭരണകൂടവുമായി അകന്നു. ഭിന്നതകളെത്തുടര്‍ന്ന് 2017 സെപ്റ്റംബറില്‍ യു.എസില്‍ അഭയംതേടി. യെമെന്‍ ആഭ്യന്തരയുദ്ധത്തിലെ സൗദിയുടെ ഇടപെടലിനെയും ഖത്തര്‍ ഉപരോധത്തെയും എതിര്‍ത്തതോടെ സൗദിയുടെ നോട്ടപ്പുള്ളിയായി. സംഭവത്തിൽ 11 പേർ അറസ്റ്റിലായിരുന്നു. വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്നും ശരീരം കഷണങ്ങളായി മുറിച്ച് കോൺസുലേറ്റ് കെട്ടിടത്തിനു പുറത്തെത്തിക്കുകയായിരുന്നെന്നും സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
തുർക്കി സ്വദേശിയായ ഏജന്റിനാണത്രേ ഇത് കൈമാറിയത്. വിവാഹ രേഖ കൈപ്പറ്റാൻ കോൺസുലേറ്റിൽ എത്തിയപ്പോഴായിരുന്നു കൊലപാതകം. മുൻവിവാഹം അസാധുവാക്കാനും തുർക്കി സ്വദേശിനിയായ കാമുകി ഹാറ്റിസ് സെൻജിസുമായുള്ള വിവാഹത്തിനുള്ള രേഖകൾ ശരിയാക്കാനുമാണ് ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ എത്തിയത്. എന്നാൽ, ഹാറ്റിസിന് കോൺസുലേറ്റിനുള്ളിലേക്കു പ്രവേശനം നൽകിയില്ല. ഫോണും അനുവദിച്ചില്ല. 11 മണിക്കൂർ കാത്തിരുന്നിട്ടും ഖഷോഗിയെ കാണാതായതിനെ തുടർന്നു ഹാറ്റിസ് പരാതി നൽകിയതോടെയാണ് ഖഷോഗിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ആദ്യ അന്വേഷണത്തിൽ തന്നെ ഇതൊരു കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.