ഗുജറാത്തില്‍ കോവിഡ് ബാധിതരെ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും തരംതിരിച്ച് പ്രത്യേക വാര്‍ഡുകളിലാക്കിയ അഹമ്മദാബാദ് സിവില്‍ ആശുപത്രി നടപടി വിവാദത്തിലാകുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു നടപടി എന്നായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നുമാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രതികരണം. രോഗികളെ വ്യത്യസ്ത വാര്‍ഡുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത് രോഗലക്ഷണങ്ങളുടെയും ആരോഗ്യസ്ഥിതിയുടെയും പ്രായത്തിന്റെയും അടിസ്ഥാനത്തിലാണെന്നും ഇത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ഒരു പ്രത്യേക ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ദില്ലിയില്‍ നടന്ന ഒരു മതചടങ്ങില്‍ പങ്കെടുത്തതാണ് രോഗം പടരാന്‍ കാരണമായതെന്നുമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വേര്‍തിരിവ് എന്നുമാണ് ആശുപത്രിയില്‍ ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
English summary: separate wards for covid 19 patients in Gujrat.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.