ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ എട്ടാം സീഡായ സെറീനയ്ക്ക് തോൽവി. ഏഴ് വട്ടം ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തമിട്ട സെറീന വില്യംസിനെ തകർത്തത് ചൈനയുടെ വാങ് ക്വിയാങ് ആണ്. 6–4,7–6,7–5 എന്ന സ്കോറിനാണ് 24ാം ഗ്രാൻഡ്സ്ലാം എന്ന സെറീനയുടെ സ്വപ്നം മൂന്നാം റൗണ്ടിൽ 27ാം സീഡായ വാങ് ക്വിയാങ് തകർത്തത്.
ആദ്യ സെറ്റ് നഷ്ടമായ ശേഷം സെറീന രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ടൈ ബ്രേക്കറിലൂടെ വിജയിച്ചു. എന്നാൽ മൂന്നാം സെറ്റിൽ വാങ് ക്വിയാങ് തിരിച്ചുവന്നു. 2017ൽ ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചതിന് ശേഷം ഗ്രാൻഡ്സ്ലാമുകളിലേക്ക് ജയമെത്തിക്കാൻ സെറീനയ്ക്ക് കഴിഞ്ഞിട്ടില്ല. 2018ലും 19ലും വിംബിൾഡണിലും, യുഎസ് ഓപ്പണിലും ഫൈനലിൽ എത്തിയിട്ടും കിരീടം അകന്നുതന്നെ നിന്നു. കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ സെറീന, വാങ് ക്വിയാങിനെ തോൽപ്പിച്ചിരുന്നു. അന്ന് 6–1,6–0ത്തിനായിരുന്നു സെറീനയുടെ വിജയം.
2006ന് ശേഷം ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ ആഴ്ചയിൽ തന്നെ സെറീന പുറത്തു പോകുന്നത് ഇതാദ്യമാണ്. ബ്രേക്ക് പോയിന്റുകൾ നേടുന്നതിൽ വാങ് ക്വിയാങ് മികവ് കാണിച്ചപ്പോൾ ബാക്ക് ഹാൻഡ് ഷോട്ടുകളിൽ സെറീനയ്ക്ക് തുടരെ പിഴച്ചുകൊണ്ടിരുന്നു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.