September 26, 2022 Monday

Related news

September 3, 2022
August 30, 2022
July 9, 2022
June 28, 2022
December 20, 2021
June 6, 2021
May 30, 2021
May 19, 2021
April 19, 2021
February 20, 2021

കണ്ണീരണിഞ്ഞ് സെറീന മടങ്ങി; ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഒസാക്ക‑ബ്രാഡി ഫൈനല്‍

Janayugom Webdesk
മെല്‍ബണ്‍
February 18, 2021 10:17 pm

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ മത്സരത്തില്‍ സെ­റീന വില്യംസിനെ പരാജയപ്പെടുത്തി ജപ്പാന്റെ ന­വോമി ഒസാക്ക ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ന­വോമിയുടെ ജയം. സ്‌കോ­ര്‍: 6–3, 6–4.

മൂന്നാം സീഡ് ആയ ജപ്പാന്റെ നയോമി ഒസാക്കക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സെറീനക്ക് കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് സെറീന ആദ്യ മുന്നിലുള്ള ഒരു താരത്തോട് തോല്‍വി വഴങ്ങുന്നത്. മത്സരത്തില്‍ 7 ബ്രൈക്ക് പോയിന്റുകളില്‍ 2 എണ്ണം മാത്രമാണ് സെറീനക്ക് മുതലാക്കാന്‍ ആയത് അതേസമയം ലഭിച്ച 4 അവസരവും ബ്രൈക്ക് ആക്കി മാറ്റിയ ഒസാക്ക അവസരങ്ങള്‍ ഒന്നും കളഞ്ഞു കുളിച്ചില്ല. പ്രായം തളര്‍ത്തുന്ന സെറീനക്ക് ഈ തോല്‍വി സമീപകാലത്ത് ഗ്രാന്റ് സ്‌ലാം വേദികളില്‍ നേരിടുന്ന വെല്ലുവിളിയുടെ തുടര്‍ച്ചയായി മാറി.

ഇരുപത്തിനാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന സെറീനയുടെ സ്വപ്‌നമാണ് റോഡ് ലവര്‍ അരീനയില്‍ നവോമിക്ക് മു­ന്നില്‍ പൊലിഞ്ഞത്. മെല്‍ബണിലെ അഞ്ച് ദിവസത്തെ ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം ആദ്യമായി എത്തിയ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നിലായിരുന്നു 2018 യുഎസ് ഓപ്പണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനം പോലുള്ള മത്സരം നടന്നത്.

ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയെ തകര്‍ത്താണ് അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡി ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലേക്ക് കാലെടുത്തുവച്ചത്. സ്‌കോര്‍: 6–4, 3–6, 6–4. ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യം വക്കുന്ന ബ്രാഡി ഫൈനലില്‍ മൂന്നാം സീഡ് നയോമി ഒസാക്കയെ ആണ് നേരിടുക.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ഫൈനലില്‍. റഷ്യന്‍ താരം അസ്ലന്‍ കാരസേവിനെ തകര്‍ത്താണ് ദ്യോക്കോയുടെ മുന്നേറ്റം. സ്കോര്‍ 6–3, 6–4, 6–2.

സ്വപ്ന നേട്ടത്തിലേക്കുള്ള കാത്തിരിപ്പ് നീളും 

കണ്ണീരോടെ സെറീന കളം വിടുമ്പോള്‍ തന്റെ സ്വപ്ന നേട്ടത്തിലേക്കുള്ള യാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഒരൊറ്റ കിരീടജയം കൂടി ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തിനാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്തുമായിരുന്നു ടെന്നീസ് ഇതിഹാസം. കണ്ണീരോടെ താരം പത്രസമ്മേളനം പൂര്‍ത്തിയാക്കാതെ മടങ്ങി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ സെമിയില്‍ തോറ്റ് പുറത്തായതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് വാക്കുകള്‍ കിട്ടാതെ സെറീന പൊട്ടിക്കരഞ്ഞത്.

Eng­lish sum­ma­ry: Ser­e­na Williams lost the match in Aus­tralian open
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.