16 February 2025, Sunday
KSFE Galaxy Chits Banner 2

Related news

February 10, 2025
February 4, 2025
January 24, 2025
January 22, 2025
January 20, 2025
January 15, 2025
January 13, 2025
December 22, 2024
December 20, 2024
December 19, 2024

രോഗം വില്ലനായി; അഗ്യൂറോ ബൂട്ടഴിച്ചു

Janayugom Webdesk
ബാഴ്സലോണ
December 15, 2021 10:15 pm

ബാഴ്സലോണയുടെ അര്‍ജന്റീന സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്നും വിരമിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് 33 കാരനായ താരം കളം വിടുന്നത്. ഇന്നലെ നൗ ക്യാമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരം തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. നിറകണ്ണുകളോടെയാണ് അഗ്യൂറോ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ബാഴ്‌സലോണ പ്രസിഡന്റ് ജൊവാന്‍ ലപോര്‍ട്ടയും താരത്തിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഈ സീസണ്‍ ആദ്യമാണ് അഗ്യൂറോയെ ബാഴ്സ നൗകാമ്പിലെത്തിച്ചത്. എന്നാല്‍ തുടക്കത്തില്‍ പരിക്ക് അലട്ടി. കഴിഞ്ഞ ഒക്ടോബറില്‍ അലാവസിനെതിരായ മത്സരത്തിന്റെ 42-ാം മിനിറ്റില്‍ ഗാലറിയെ നോക്കി നിരാശയോടെ അഗ്യൂറോ മൈ­താനം വിടുകയായിരുന്നു. വിശദപരിശോധനയില്‍ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട രോഗം ക­ണ്ടെ­ത്തി. തിരിച്ചുവരുമെന്ന് ആരാധകര്‍ക്ക് വാക്ക് നല്‍കിയെങ്കിലും ഒടുവില്‍ കളിക്കളത്തോട് വിടപറയാന്‍ ഒരുങ്ങുകയാണ് ആരാധകരുടെ അഗ്യൂറോ.
ബാഴ്സലോണയ്ക്ക് വേണ്ടി അഞ്ച് കളികളില്‍ മാത്രമേ അഗ്യൂറോ ബൂട്ട് കെട്ടിയിട്ടുള്ളൂ. ഒക്ടോബര്‍ 17‑ന് വലന്‍സിയക്കെതിരെയായിരുന്നു ബാഴ്സ ജേഴ്സിയില്‍ താരത്തിന്റെ ആദ്യ മത്സരം. 

ENGLISH SUMMARY:Sergio Aguero announces retire­ment from football
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.