അഭിനയിച്ചിട്ട് പ്രതിഫലം കിട്ടിയില്ല;പ്രമുഖ സീരിയൽ നടൻ ആത്മഹത്യ ചെയ്തു

Web Desk

മുംബെെ

Posted on May 17, 2020, 2:45 pm

ആദത് സേ മജ്ബൂര്‍, കുല്‍ദീപക് തുടങ്ങിയ ടി.വി ഷോകളിലൂടെ ശ്രദ്ധേയനായ മന്‍മീത് ഗ്രേവാള്‍(52) തൂങ്ങി മരിച്ച നിലയില്‍. വെള്ളിയാഴ്ച്ച നവി മുംബൈയിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് മന്‍മീതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 9.30 ആയിരുന്നു മന്‍മീതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്‍മീത് സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. പ്രതിഫലം ലഭിക്കാത്തതിനാല്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നത് മുടങ്ങി. വിദേശത്ത് പോയി ജോലി ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിനിടെയാണ് കൊറണ ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ഭാര്യ രവീന്ദ്ര കൗര്‍ പറയുന്നു.

ENGLISH SUMMARY: ser­i­al actor com­mit­ted sui­cide due to finan­cial cri­sis

YOU MAY ALSO LIKE THIS VIDEO