Friday
22 Feb 2019

സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു

By: Web Desk | Tuesday 13 February 2018 8:23 PM IST

തിരുവനന്തപുരം:

മലയാള ടെലിവിഷന്‍ സീരിയന്‍ രംഗത്ത് സജീവമായ നടന്‍ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കോമഡി വേഷങ്ങളിലാണ് ഹരികുമാരന്‍ തമ്പി കൂടുതലും തിളങ്ങിയത്. കല്ല്യാണി കളവാണി എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.