ലഹരിമരുന്ന് വാങ്ങുന്നതിനിടെ സീരിയൽ നടി അറസ്റ്റില്‍

Web Desk

മുംബൈ

Posted on October 26, 2020, 9:51 am

മുംബൈയിൽ ലഹരിമരുന്ന് വേട്ട ശക്തമാക്കി നാർകോട്ടിക് കൺട്രോൾ ബ്യൂറോ. ടിവി താരങ്ങൾ ഉൾപ്പെടുന്ന ലഹരിമരുന്ന് സംഘത്തെ അന്വേഷണ സംഘം പിടികൂടി. ലഹരിമരുന്ന് വാങ്ങുന്നതിനിടെ സീരിയൽ നടി പ്രീതിക ചൌഹാനെ എൻ. സി. ബി സംഘം അറസ്റ്റ് ചെയ്തു. സാവ്ഥാൻ ഇന്ത്യ, വോ കെ ദേവ് മഹാദേവ് തുടങ്ങിയ ടിവി സീരിയലുകളിൽ പ്രീതിക അഭിനയിച്ചിട്ടുണ്ട്. ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിൻറെ മരണശേഷം നടന്ന മയക്കുമരുന്ന് അന്വേഷണത്തിൻറെ പശ്ചാത്തലത്തിലാണ് ലഹരിമരുന്ന് വേട്ട എൻ. സി. ബി ശക്തമാക്കിയിരിക്കുന്നത്.

you may also like this video