Web Desk

March 09, 2020, 10:54 am

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം അറസ്റ്റിൽ

Janayugom Online

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം അറസ്റ്റിൽ. തിരുവനന്തപുരം നേമം പൂഴിക്കുന്നിൽ വെച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ സീരിയൽ താരം ചിത്രലേഖയാണ് അറസ്റ്റിലായത്. ഇരുചക്ര വാഹനക്കാരിയെയാണ് ചിത്രലേഖ ഓടിച്ച കാർ ഇടിച്ചത്. പുലർച്ചെ രണ്ടര മണിക്കാണ് അപകടം നടന്നത്.

ബിഎസ്എൻഎൽ കരാർ തൊഴിലാളിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്നലെയാണ് ഒരു വ്യവസിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അമ്പലമുക്കിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കവടിയാർ സ്വദേശി അജയ്‌ഘോഷിനെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY: ser­i­al actress arrest for drunk and accident

YOU MAY ALSO LIKE THIS VIDEO