October 3, 2022 Monday

Related news

October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
September 30, 2022
September 30, 2022
September 30, 2022
September 30, 2022
September 29, 2022

വ്യാജമദ്യ വാറ്റ്‌: കൊലക്കേസ്‌ പ്രതിക്കൊപ്പം പ്രമുഖ സീരിയൽ നടിയും അറസ്റ്റിലായി

Janayugom Webdesk
തിരുവനന്തപുരം
May 15, 2020 10:23 am

തലസ്ഥാനത്ത് വൻ വ്യാജമദ്യ വേട്ട. തിരുവനന്തപുരത്തെ നെയ്യാറ്റിൻകരയിൽ നിന്ന് 400 ലിറ്റർ കോടയും പാങ്ങോട് നിന്ന് 1010 ലിറ്റർ കോടയും എക്സ്സ് സംഘം പിടിച്ചെടുത്തു. സീരിയൽ നടിയും കൊലക്കേസിലെ പ്രതിയുമാണ് എക്സ്സ് പിടിയിലായത്. 400 ലിറ്റർ കോടയും വാറ്റു ഉപകരണങ്ങളും ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തു.

വെള്ളറട സ്വദേശി വിശാഖും ചെമ്പൂര് സ്വദേശി സിനിയുമാണ് പിടിയിലായത്. സീരിയൽ ജൂനിയർ ആർട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. രണ്ട് വർഷം മുൻപ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്.ലോക് ഡൗൺ തുടങ്ങിയതു മുതൽ ചെമ്പൂർ, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ ഇവർ ചാരായം വാറ്റിയിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ENGLISH SUMMARY: ser­i­al actress arrest­ed for arrack amk­ing in trivandrum

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.