Web Desk

February 01, 2020, 12:21 pm

ഉപ്പയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല, ജീവിതത്തില്‍ എല്ലാം ഉമ്മ മാത്രം, കാരണം വെളിപ്പെടുത്തി സീരിയല്‍ താരം മെര്‍ഷീന

Janayugom Online

മിനിസ്‌ക്രീനിലെ താരങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവര്‍ ആയിരിക്കും. എത്രകാലം കഴിഞ്ഞാലും ആ കഥാപാത്രങ്ങള്‍ അവരുടെ ഉള്ളില്‍ തന്നെയുണ്ടാകും. അത്തരത്തില്‍ മിനിസ്‌ക്രീനില്‍ തിളങ്ങി നിന്ന പാരിജാതം എന്ന ഹിറ്റ് സീരിയയില്‍ സീമയായി അഭിനയിച്ച രസാനയുടെ കുഞ്ഞനുജത്തി ഇപ്പോള്‍ സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുന്നത്. മെര്‍ഷീന നീനു എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും ഒരു സംശയമായിരിക്കും എന്നാല്‍ ബോയ്കട്ടടിച്ച് ജീനും ഷര്‍ട്ടുമിട്ട സത്യയെ പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം.

മിനിസ്‌ക്രീനില്‍ തിളങ്ങിയ ചേച്ചിയെ കടത്തിവെട്ടുന്ന അനുജത്തിക്ക് തന്റെ അഭിനയ ലോകത്തും ജീവിതത്തിലും ഏറെ പ്രിയപ്പെട്ടയാള്‍ തന്റെ ഉമ്മയാണെന്ന് താരം തുറന്നു പറയുന്നു. ചേച്ചി അധികം ഒന്നും പറയാറില്ല. എല്ലാം നീ തന്നെ കണ്ട് പഠിച്ചു ചെയ്യുക എന്നാണ് പറയാറെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് എപ്പോളും കൂട്ട് ഉമ്മയാണെന്നും ഉപ്പയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും താരം വെളിപ്പെടുത്തി. ഉമ്മ സജിതയും ഉപ്പ അബ്ദുള്‍ നാസറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതില്‍ പിന്നെ മെര്‍ഷീന ഉമ്മയ്‌ക്കൊപ്പമാണ് താമസം. ജീവിതത്തില്‍ എല്ലാ പിന്തുണയും തരുന്ന ഉമ്മയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും ഉമ്മ കൂട്ടിനില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയുകയില്ലെന്നുമാണ് താരം വെളിപ്പെടുത്തിയത്. ഷൂട്ടിംങിനായി മാറി നില്‍ക്കുമ്പോള്‍ ഉമ്മയുടെ അസാനിധ്യം വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നുമാണ് മെര്‍ഷീന നീനു പറയുന്നത്.

Eng­lish Sum­ma­ry: ser­i­al actress mer­sheena neenu say­ing about her mother

 

You may also like this video