Web Desk

February 23, 2020, 1:30 pm

ഇനി അഭിനയിക്കുന്നെങ്കിൽ അത് ഭർത്താവിനൊപ്പം മാത്രം, രഹസ്യ വിവാഹത്തിനു ശേഷം വെളിപ്പെടുത്തലുമായി സീരിയൽ താരം

Janayugom Online

നിരവധി താരങ്ങളുടെ വിവാഹങ്ങൾ പുതുവർഷം പിറന്നതോടെ സംഭവിച്ചു. പലതും ആർഭാടപൂർവം എല്ലാവരെയും അറിയിച്ചും. ചിലത് വളരെ ലളിതമായും രഹസ്യമായുമെല്ലാം ആയിരുന്നു. അത്തരത്തിൽ അധികം ആരും അറിയാതെ ബന്ധുക്കളുടെ മാത്രം സാനിധ്യത്തിൽ വളരെ പെട്ടന്നു തന്നെ നടന്ന ഒരു വിവാഹമായിരുന്നു. മലയാളികൾക്ക് സീരിയലുകളിലൂടെ സുപരിചിതയായ ശ്രീജ. വിവാഹം അധികം ആരും അറിഞ്ഞില്ലെങ്കിലും ഇപ്പോൾ കല്യാണ ശേഷമുള്ള തന്റെ ഭാവി തീരുമാനം പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് താരം. റേഡിയോ ജോക്കിയായും പിന്നീട് തമിഴ് സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ സെന്തിലാണ് ശ്രീജയെ വിവാഹം കഴിച്ചത്. വിവാഹ വിശേഷങ്ങൾക്കൊപ്പം ഭാവി പരിപാടിയെ കുറിച്ച് താരം പറയുന്നതിങ്ങനെ.‘ഇനി അഭിനയിക്കാന്‍ ഇല്ലെന്ന തീരുമാനം ഞാന്‍ എടുത്തതാണ്. അഥവ ഇനിയെങ്ങാനും അഭിനയിക്കാന്‍ എത്തിയാല്‍ അത് ഭര്‍ത്താവിന് ഒപ്പം മാത്രമായിരിക്കും.

ശ്രീജ ജീവിതത്തില്‍ വന്ന ശേഷം എല്ലാ കാര്യത്തിലും മാറ്റം വന്നതായി നടന്‍ സെന്തില്‍ പറയുന്നു. ഷൂട്ടിങ് കഴിഞ്ഞ് വന്നാല്‍ മുഖത്തെ മേക്കപ്പ് ഒക്കെ കളഞ്ഞ് തരും. ഞാന്‍ ഇന്ന് ഗ്ലാമര്‍ ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് എല്ലാം ശ്രീജയ്ക്ക് ഉള്ളതാണെന്നും സെന്തില്‍ പറയുന്നു. തിരുപതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. മലയാളിയായ ശ്രീജ തിരുവനന്തപുരം സ്വദേശിനിയാണ്. സിനിമയില്‍ അഭിനയിച്ചാണ് ശ്രീജ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത് ടെലിവിഷനിലൂടെയായിരുന്നു.മലയാളിയായ ശ്രീജ തിരുവനന്തപുരം സ്വദേശിയാണ്. സഹോദരന്‍ സഹദേവന്‍.

Eng­lish Sum­ma­ry: Ser­i­al actress sree­ja get married

You may also like this video