ചലച്ചിത്ര നിർമാതാവിനെ വഞ്ചിച്ച് 2.65 കോടിയുടെ തട്ടിപ്പ് നടത്തിയ സീരിയല്‍ തിരക്കഥാകൃത്ത് അറസ്റ്റിൽ. തിരക്കഥാകൃത്ത് മഹേഷ് പാണ്ഡെയാണ് അറസ്റ്റിലായത്. പാണ്ഡെ കമ്പനിയുടെ കരാര്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് ചലച്ചിത്ര നിർമ്മാതാവ് ജതിൻ സേത്തി പരാതിയില്‍ പറയുന്നു. നിര്‍മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാണ്ഡെയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു, ‘കസൗതി സിന്ദഗി കേ’ എന്ന സീരിയലിലൂടെ പ്രശസ്തനാണ് സംവിധായകൻകൂടിയായ മഹേഷ് പാണ്ഡെ. പാണ്ഡെയുടെ സ്ഥാപനം പരാതിക്കാരന് 2.65 കോടി രൂപ നൽകാനുണ്ട്. വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പണമടയ്ക്കാൻ പാണ്ഡെ മനപൂര്‍വ്വം കാലതാമസം വരുത്തുകയാണെന്ന് സേഥി പരാതിയില്‍ വ്യക്തമാക്കുന്നു. കോടതിയിൽ ഹാജരാക്കിയ പാണ്ഡെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
English Summary: serial screenwriter arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.