Web Desk

ന്യൂഡല്‍ഹി

November 22, 2020, 4:27 pm

രാജ്യത്ത് കോവാക്സിൻ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം

Janayugom Online

ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിൻ വിവാദത്തിൽ. ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഫലം വന്നതായി വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് സ്ഥിരീകരിച്ചു.

കോവിഡ് വാക്സിൻ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയിട്ടും പരീക്ഷണം നിർത്തി വയ്ക്കാതിരുന്നതാണു വിവാദങ്ങൾക്ക് വഴിവെച്ചത്. ഓഗസ്റ്റിൽ നടന്ന ആദ്യ ട്രയലിൽ വാക്സിൻ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരൻ രണ്ട് ദിവസത്തിനുളളിൽ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലായി. ഒരാഴ്ചക്കുളളിൽ ആശുപത്രി വിടുകയും ചെയ്തു. ഇയാൾക്ക് നേരത്തെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

എന്നാൽ സംഭവം നടന്ന് 24 മണിക്കൂറിനുളളിൽ ഇ വിവരം ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നതായി കമ്പനി വ്യക്തമാക്കി. പ്രതികൂല ഫലം വന്നിട്ടും ഈ വിവരം ഡിസിജിഐയെ അറിയിച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിന് ഇടയിലാണ് കമ്പനിയുടെ വിശദീകരണം.

ENGLISH SUMMARY: SERIOUS ILLNESS FOUND IN MAN WHO RECEIVED CO VACCINE

YOU MAY ALSO LIKE THIS VIDEO