സീറോ- എമിഷൻ ഇലക്ട്രിക് മൊബിലിറ്റി സാങ്കേതിക വിദ്യയുമായി ഇന്ത്യൻ ഓയിൽ

Web Desk

കൊച്ചി

Posted on November 21, 2020, 3:38 pm

രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ”സീറോ-എമിഷൻ ഇലക്ട്രിക് മൊബിലിറ്റി” യെക്കുറിച്ച് ”പ്രൂഫ് ഓഫ് കൺസെപ്റ്റ്” സാധ്യതാ പഠനം വിജയകരമായി നടത്തി.

സൗരോർജ്ജം ഉപയോഗിച്ച് ചാർജ്ജ് ചെയ്യാൻ ഇലക്ട്രിക് വാഹനത്തെ (ഇവി) അനുവദിക്കുന്ന ഒരു ആശയമാണ് സീറോ-എമിഷൻ ഇലക്ട്രിക് മൊബിലിറ്റി. എം ടെക് മഹീന്ദ്ര ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ട്-അപ്പ് ആയ ഹൈജ് എനർജിയാണ് ഇവി ചാർജിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ മൂന്നു സുപ്രധാന സവിശേഷതകൾ ഗ്രിഡ് ഇൻഫ്രാസ്ട്രക്ചറിൽ നവീകരണമൊന്നും ആവശ്യമില്ല, സൗരോർജ്ജം ഉപയോഗിച്ച് ഇവികൾ ചാർജ് ചെയ്യപ്പെടുന്നു, സിസ്റ്റത്തിന്റെ ആർക്കിടെക്ചർ, വിദൂര പ്രദേശങ്ങളിൽ ഗ്രിഡ് റെസിലൈൻസ് മെച്ചപ്പെടുത്തുന്നു എന്നിവയാണ്.

‘ബദൽ ഊർജ്ജത്തിലേക്കുള്ള ഇന്ത്യൻ ഓയിലിന്റെ ചുവടുവെയ്പ്പിന്റെ ഭാഗമായി, വിവിധ കമ്പനികളുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങൾക്കായി 54 ബാറ്ററി ചാർജിംഗ് / സ്വാപ്പിംഗ് സ്റ്റേഷനുകൾ ഞങ്ങൾ ഇതിനകം സജ്ജമാക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ ഓയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിജ്ഞാൻ കുമാർ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്കും സ്റ്റേഷണറി ആപ്ലിക്കേഷനുകൾക്കുമായി ഇന്ത്യയിൽ അലുമിനിയം-എയർ ബാറ്ററി നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഇസ്രായേലിൽ നിന്നുള്ള ഫിനർജിയുടെ ഓഹരി ഇന്ത്യൻ ഓയിൽ വാങ്ങിയിട്ടുണ്ട്.

”ഹൈബ്രിഡ് മൈക്രോഗ്രിഡുകൾ” ഉപയോഗിച്ച് ബുദ്ധിപരമായ ഇലക്ട്രിക്-വെഹിക്കിൾ ചാർജിംഗ് സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നു. നിലവിലുള്ള ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ സോളാർ പിവി ബാറ്ററികളുമായി സംയോജിപ്പിച്ചാണ് ഹൈബ്രിഡ് മൈക്രോഗ്രിഡുകൾ സൃഷ്ടിക്കുന്നത്. ഈ ഹൈബ്രിഡ് മൈക്രോഗ്രിഡുകളിൽ നിന്ന് ചാർജ്ജിംഗ് ആവശ്യകതകൾ പ്രാഥമികമായി പുനരുപയോഗ എനർജി നിറവേറ്റുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി കൃത്രിമബുദ്ധിയും ഇന്റർനെറ്റ് ഓഫ് തിംഗ്സും (ഐഒടി) ഉപയോഗിക്കുന്ന വളരെ അനുയോജ്യമായ ഒരു സംവിധാനമാണ് സീറോ എമിഷൻ ഇലക്ട്രിക് മൊബിലിറ്റി, അതുവഴി 100 ശതമാനം ശുദ്ധമായ ഇ‑മൊബിലിറ്റി നൽകുന്നു.

Eng­lish sum­ma­ry; sero emi­tion elec­tric mobility

You may also like this video;