25 April 2024, Thursday

ഏഴ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിൽ നൊവോവാക്സ് വാക്സിൻ പരീക്ഷിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

Janayugom Webdesk
ന്യൂഡൽഹി
September 29, 2021 11:06 am

യുഎസ് മരുന്നു നിർമാതാക്കളായ നോവവാക്സിന്റെ കോവിഡ്-19 വാക്സിനായ നോവോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഏഴ് മുതൽ 11 വയസ് വരെയുള്ള കുട്ടികളെ എൻറോൾ ചെയ്യാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് അനുമതി. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനാണ് (സിഡിഎസ്‌‌സിഒ) അനുമതി നൽകിയത്.

നോവവാക്സിൻ ഷോട്ടിന്റെ ആഭ്യന്തര നിർമിത പതിപ്പായ ഈ വാക്സിൻ 12–17 പ്രായ വിഭാഗത്തിലുള്ളവരിലാണ് പരീക്ഷിക്കുന്നത്. പരീക്ഷണത്തിൽ പങ്കാളികളായ ആദ്യ 100 പേരുടെ സുരക്ഷാ ഡേറ്റ മരുന്നു കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

നോവവാക്സ് വാക്സിൻ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ 18 വയസ്സിന് താഴെയുള്ളവർക്ക് കൊവോവാക്സ് നൽകുന്നതിന് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആദർ പൂനാവല്ല ഈ മാസം ആദ്യം, പറഞ്ഞിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കോവിഷീൽഡ് വാക്സിനാണ് മുതിർന്നവരിലെ കുത്തിവയ്പിനു രാജ്യത്ത് പ്രധാനമായും ഉപയോഗിക്കുന്നത്.

കുട്ടികളുടെ കാര്യത്തിൽ സൈഡസ് കാഡിലയുടെ ഡിഎൻഎ കോവിഡ് ‑19 വാക്സിന് മാത്രമാണ് അനുമതി ലഭിച്ചത്. 12–18 വയസ് വിഭാഗത്തിലുള്ളവരിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ഈ വാക്സിനു ലഭിച്ചത്.

Eng­lish sum­ma­ry; Serum Insti­tute gets nod for Novavax vac­cine tri­al in 7–11 age group

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.