23 April 2024, Tuesday

വിമാന യാത്രക്കാര്‍ക്ക് സേവന കേന്ദ്രം തുറന്നു

Janayugom Webdesk
കരിപ്പൂര്‍
September 17, 2021 10:27 am

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള സേവനകേന്ദ്രം തുറന്നു.മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായം വിമാനത്താവളത്തിലെ ഈ കൗണ്ടറില്‍ നീന്ന് ലഭിയ്ക്കും.നിശ്ചിത തുക ഈടാക്കി സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജുമായി പരിശോധനാ സ്ഥലങ്ങളില്‍ യാത്രക്കാരെ എത്തിയ്ക്കും.

” സ്പീഡ് വിങ്ങ്സ് ” സ്ഥാപനത്തിനാണ് നടത്തിപ്പു ചുമതല.എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍. മഹാലിംഗം ഉദ്ഘാടനം ചെയ്തു.ജോയിന്റ് ജനറല്‍ മാനേജര്‍ ജയവര്‍ദ്ധന്‍, കൊമേഴ്സ്യല്‍ ഡിജിഎം ആര്‍.രാജേഷ്, സിഐഎസ്എഫ് ഡപ്യൂട്ടി കമാണ്ടന്റ് എം.സനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

ഇതേ സേവനം സ്പീഡ് വിങ്ങ്സ് എയര്‍ സര്‍വ്വീസസ് കോച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും നടത്തുന്നുണ്ട്, സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും ചേർന്നാണ് കൊച്ചി നെടുമ്പാശ്ശേരിയിലെ യാത്രക്കാര്‍ക്കുള്ള സേവനകേന്ദ്രം ഉൽഘാടനം ചെയ്തത്തതു .

യാത്രക്കാര്‍ക്കുള്ള സേവനകേന്ദ്രം കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ ഫോൺ നമ്പറിൽ ബന്ധപ്പെടാം :+91 83048 60000
eng­lish summary;service cen­ter has been opened in Kozhikod Airport
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.