അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ജൂണ്‍ 30ന് ശേഷം

Web Desk

ന്യൂഡല്‍ഹി

Posted on May 31, 2020, 9:49 pm

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂണ്‍ 30 വരെ തുടരുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം യഥാസമയം വിദേശ എയര്‍ലൈന്‍സുകളെ അറിയിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.

ജൂലായ് മാസത്തോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം പങ്കുവച്ചത്. അഞ്ചാംഘട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ശനിയാഴ്ച കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജിസിഎ അന്താരാഷ്ട്ര യാത്ര സംബന്ധിച്ചുള്ള തീരുമാനം അറിയിച്ചത്.

രാജ്യത്ത് ആഭ്യന്തരവിമാനസര്‍വീസുകള്‍ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. അണ്‍ലോക്ക് വണ്‍ മൂന്നാം ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷം മാത്രമേ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂവെന്ന് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത്‌ സര്‍വീസുകള്‍ പ്രോട്ടോക്കോള്‍ പ്രകാരം തുടരും.

Eng­lish sum­ma­ry: inter­na­tion­al ser­vices from june 30

You may also like this video: