November 27, 2022 Sunday

പാര്‍ലമെന്റ് സമ്മേളനം: 30ന് സര്‍വകക്ഷി യോഗം

Janayugom Webdesk
ന്യൂഡല്‍ഹി
January 20, 2021 10:30 pm

പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി ഈ മാസം 30ന് സര്‍വകക്ഷി യോഗം ചേരും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുന്ന പതിവെങ്കിലും ഇക്കുറി സമ്മേളനം ആരംഭിച്ച ശേഷമാകും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരുക.

ഈ മാസം 29നാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. സമ്മേളനം ആരംഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് സമ്മേളനത്തിന്റെ അജണ്ട ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുന്നതെന്ന പ്രത്യേകതയുണ്ട്. പാര്‍ലമെന്റിലെ എല്ലാ കക്ഷി നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. നിയമ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ യോഗത്തില്‍ പ്രതിപക്ഷത്തെ അറിയിക്കും. പ്രതിപക്ഷത്തിന്റെ അഭിപ്രായം സര്‍ക്കാര്‍ ആരായുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ വിര്‍ച്വലായാണ് സര്‍വകക്ഷി യോഗം നടക്കുക. ലോക്‌സഭയും രാജ്യസഭയും വ്യത്യസ്ത സമയങ്ങളിലാണ് സമ്മേളിക്കുക. സാമൂഹിക അകലം പാലിച്ചു ചേരുന്ന സമ്മേളനത്തിന് മുമ്പ് എംപിമാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുമെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY: Ses­sion of Par­lia­ment: All par­ty meet­ing on 30th

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.